അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു
1585231
Wednesday, August 20, 2025 11:08 PM IST
പൂഞ്ഞാർ: മണിയൻകുന്ന് വെട്ടുവയലിൽ വി. പി. ജോണിയുടെ ഭാര്യ അൽഫോൻസാ ജോണി ശനിയാഴ്ച മരിച്ചു. അൽഫോൻസയുടെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തിയതിനു പിന്നാലെ രാത്രി 11ന് മകൻ അഖിജിത്തും (27) മരിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അഖിജിത്തിന്റെ മരണം . സംസ്കാരം ഇന്ന് രണ്ടിന് വീട്ടിൽ ആരംഭിച്ചു പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
സഹോദരങ്ങൾ: വി. ജെ. അഭിജിത്, അനില. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് പിതൃ സഹോദരൻ കുഞ്ഞുകൊച്ചിന്റെ വസതിയിൽ എത്തിക്കും.