പോലീസ് ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്
1587464
Thursday, August 28, 2025 11:42 PM IST
തൊടുപുഴ: പോലീസിന്റെ ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പ് മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടത്തി. നഗരസഭ ചെയർപേഴ്സണ്‍ കെ ദീപക്, ജില്ലാ പോലീസ് മേധാവി സാബു മാത്യു, എസ്എസ്പി എസ്പി പി.യു.കുര്യാക്കോസ്, എഎസ്പി ഇമ്മാനുവൽ പോൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ വിജയികളായവരിൽ നിന്നും ടൈറ്റിൽ വിന്നർ ആയത് കഐപി ഫസ്റ്റ് ബറ്റാലിയനിലെ കെ.ബി ശ്രീജിത്താണ്. 55 കിലോ വിഭാഗത്തിൽ അന്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ആർ. വിജിത്ത്, 60 കിലോ വിഭാഗത്തിൽ പത്തനംതിട്ട കോഴിപ്പുറം പോലീസ് സ്റ്റേഷനിലെ എ.വി വിഷ്ണു,
65 കിലോ വിഭാഗത്തിൽ കൊച്ചി സ്പെഷൽ ബ്രാഞ്ചിലെ ആർ.സുദേവ് , 70 കിലോ വിഭാഗത്തിൽ മലപ്പുറം ഐആർബിയിലെ, 75 കിലോ വിഭാഗത്തിൽ കെഎപി സിക്സ് ബറ്റാലിയനിലെ രാഹുൽ കൃഷ്ണൻ, 80 കിലോ വിഭാഗത്തിൽ കഐപി ഫസ്റ്റ് ബറ്റാലിയനിലെ കെ.ഡി ദയലാൽ, 90 കിലോ വിഭാഗത്തിൽ ടെലികമ്മ്യൂണിക്കേഷനിലെ ജെ.സി റോജി, മാസ്റ്റർ വിഭാഗത്തിൽ ഡിഎച്ച്ക്യൂ ഇടുക്കിയിലെ കെ.ജി.ബിജുമോൻ എന്നിവർ ഒന്നാം സ്ഥാനം നേടി.