ഓണാഘോഷം
1588750
Tuesday, September 2, 2025 11:23 PM IST
സീനിയർ സിറ്റിസൺസ് അസോ.
കരിമണ്ണൂർ: സീനിയർ സിറ്റിസണ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷവും അമേരിക്കയിലെ നവകേരള മലയാളി അസോസിയേഷനുമായി സഹകരിച്ച് നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണവും ഇന്ന് 12.30ന് എസ്സിഎ ഓഡിറ്റോറിയത്തിൽ നടക്കും. കരിമണ്ണൂർ ഫൊറോന വികാരി റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ മുഖ്യാതിഥിയാകും.
ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറി
കൊടുവേലി: ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജിമ്മിച്ചൻ വണ്ണപ്പുറം മുഖ്യാതിഥി ആയിരുന്നു. ടി.എം. രൂപൻ, കെ.എം. ഉണ്ണി, തങ്കച്ചൻ ജോസഫ്, പി.പി. ജോർജ്, സാബു മാത്യു, ബെന്നി ജോർജ്, ജോ ജോസഫ്, ജിതിൻ ജോണി, കെ.വി. സേവ്യർ എന്നിവർ പ്രസംഗിച്ചു.
പോലീസ് അസോ.
ഇടുക്കി: കേരള പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്, ജില്ലാ പോലീസ് സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "പോലീസോണം' സംഘടിപ്പിച്ചു.
ജില്ലാ സായുധസേന അങ്കണത്തിൽ നടന്ന വടംവലി മത്സരവും അത്തപ്പൂക്കള മത്സരവും ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു. എഎസ്പി ഇമ്മാനുവൽ പോൾ, ഡിവൈഎസ്പി മാരായ കെ.ആർ. ബിജു, വി.എ. നിഷാദ്മോൻ, മാത്യു ജോർജ്, വിശാൽ ജോണ്സണ്, രാജൻ കെ. അരമന, ടി.എ. യൂനുസ്, പി.എച്ച്. ജമാൽ, അസോസിയേഷൻ ഭാരവാഹികളായ എച്ച്. സനൽ കുമാർ, അബ്ദുൾ റസാഖ്, ഇ.ജി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
വടംവലി മത്സരത്തിൽ മൂന്നാർ സബ് ഡിവിഷനും അത്തപ്പൂക്കളം മത്സരത്തിൽ ഇടുക്കി സ്പെഷൽ ബ്രാഞ്ചും ജേതാക്കളായി.
കാഡ്സ് ഓണച്ചന്ത
തൊടുപുഴ: നാട്ടുചന്തയിൽനിന്നുള്ള ഉത്പന്നങ്ങളുമായി കാഡ്സ് ഓണച്ചന്ത ആരംഭിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലർ പി.ജി. രാജശേഖരൻ ആദ്യ വില്പന നിർവഹിച്ചു. കാഡ്സ് പ്രസിഡന്റ് കെ.ജി. ആന്റണി, സജി മാത്യു. എൻ.ജെ. മാമച്ചൻ, വി.പി. സുകുമാരൻ, വി.പി. ജോർജ്, കെ.എം. ജോസ്, ജിജി മാത്യു, കെ.എം. മത്തച്ചൻ എന്നിവർ പ്രസംഗിച്ചു.
ഈ വർഷം ഉപ്പേരി മുതൽ പായസം വരെയുള്ള 33 ഇനം കാഡ്സിന്റെ സ്വന്തം ഉത്പന്നങ്ങൾ കുറഞ്ഞവിലയ്ക്ക് കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.