കെസിവൈഎം നേതൃത്വ പരിശീലനക്യാന്പ് സമാപിച്ചു
1588748
Tuesday, September 2, 2025 11:23 PM IST
തൊടുപുഴ: തൊടുപുഴ ഫൊറോന കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ നേതൃത്വ പരിശീലന ക്യാന്പ് നടത്തി. ന്യൂമാൻ കോളജിൽ നടന്ന ദ്വിദിന ക്യാന്പിന്റെ ഉദ്ഘാടനം ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി നിർവഹിച്ചു.
യുവജനങ്ങളിൽ നേതൃത്വഗുണങ്ങൾ വളർത്തിയെടുക്കുക, സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക, രാഷ്ട്രനിർമാണ പ്രക്രിയയിൽ സർഗാത്മകമായി ഇടപെടുന്ന നിലയിലേക്ക് യുവശക്തിയെ പരിശീലിപ്പിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്.
തൊടുപുഴ ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നു നൂറോളം യുവജനങ്ങൾ പങ്കെടുത്തു.
ഫൊറോന ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, അസി. ഡയറക്ടർ ഫാ. അലൻ വെള്ളാംകുന്നേൽ, ആനിമേറ്റർ സിസ്റ്റർ മരിയ തോമസ് എഫ്സിസി, പ്രസിഡന്റ് അൽഫോൻസ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. എബിൻ ഫിലിപ്പ്, അഡ്വ. ഹേമന്ത് ജോസഫ്, പി.എ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.