എൻഎസ്എസ് വോളണ്ടിയർമാർ ശുചീകരണം നടത്തി
1588751
Tuesday, September 2, 2025 11:23 PM IST
മൂലമറ്റം: സെന്റ് ജോസഫ്സ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ കാഞ്ഞാർ വാട്ടർ ഷെഡ് തീം പാർക്ക്, മലങ്കര ജലാശയതീരം എന്നിവിടങ്ങൾ ശുചീകരിച്ചു.
തൊടുപുഴ-പുളിയൻമല പാതയുടെ വശങ്ങളിലായി 300-ഓളം ചെടികൾ നട്ടുപിടിപ്പിച്ചു. കോളജ് മാനേജർ റവ. ഡോ. തോമസ് പുതുശേരി, പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സിഎഫ്ഒ റവ. ഡോ. അലക്സ് ലൂയിസ്, പ്രോഗ്രാം ഓഫീസർമാരായ ഡോ. കെ.വി. ജോബി, അഖില മരിയ റീഗൽ, അനു സാജു, എസ്. ഷൈജു എന്നിവർ നേതൃത്വം നൽകി.