രാജകുമാരി ദൈവമാതാ പള്ളി
1588254
Sunday, August 31, 2025 11:53 PM IST
രാജകുമാരി: ഇടുക്കി രൂപതയുടെ മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാത പള്ളിയിൽ എട്ടുനോമ്പ് തിരുനാളിന് കൊടിയേറി. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ഏബ്രാഹം പുറയാറ്റ് കൊടിയേറ്റി. ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശവും നൽകി.
ഇന്നുരാവിലെ ആറിന് വിശുദ്ധ കുർബാന, 7.15 ന് നൊവേന, 7.30 ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോമിൻ പഴുക്കുടിയിൽ, 8.45 ന് പ്രദക്ഷിണം ടൗൺ കപ്പേളയിലേക്ക്, 11ന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേ ശം - ഫാ. ജോർജ് തകിടിയേൽ, ഉച്ചകഴിഞ്ഞ് 2.30ന് ജപമാല, മൂന്നിന് നൊവേന,ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ.കുര്യൻ കാരിശേരിൽ, അഞ്ചിന് നൊവേന, ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം മാർ. ജോൺ നെല്ലിക്കുന്നേൽ, 6.30 ന് ജപമാല പ്രദക്ഷിണം.
നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, 7.15ന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. റോണി വരകുകാലായിൽ, 9.30ന് നൊവേന,ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. റിജോ പ്ലാത്തറ, 11ന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്,.
ഉച്ചകഴിഞ്ഞ് 2.30ന് ജപമാല, മൂന്നിന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. ജോമോൻ പള്ളിവാതുക്കൽ, അഞ്ചിന് നൊവേന,ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ഫാ. സിജോ ചുനയമ്മാക്കൽ 6.30ന് ജപമാല പ്രദക്ഷിണം വികാരി മോൺ ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
മേരിലാൻഡ്
സെന്റ് മേരീസ് പളളി
വെള്ളത്തൂവൽ: മേരിലാൻഡ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പാചരണവും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളും എട്ടുവരെ ആചരിക്കും.
ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, കാഴ്ച സമർപ്പണം, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം - ഫാ. ആന്റണി പനച്ചിക്കൽ.
നാളെ വൈകുന്നേരം നാലിന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോസഫ് വട്ടപ്പാറയിൽ.
മൂന്നിന് വൈകുന്നേരം 4.30ന് ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോണ് കല്ലൂർ.
നാലിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. തോമസ് ശൗര്യാംകുഴി.
തെക്കുംഭാഗം കുരിശുപള്ളി
തെക്കുംഭാഗം: കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയുടെ തെക്കുംഭാഗം വേളാങ്കണ്ണി മാതാ കുരിശു പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും എട്ടു നോന്പ് ആചരണവും ഇന്ന് ആരംഭിക്കും. ഇന്ന് 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന - ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, 5.15ന് മരിയൻ ധ്യാനം- ബേബി ജോണ് കലയന്താനി.
നാളെ 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന- ഫാ. ജോസഫ് കുന്നുംപുറത്ത്. മൂന്നിന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന - ഫാ. ജോണ് വടക്കൻ. നാലിന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന ഫാ.അലക്സ് താണികുന്നേൽ. അഞ്ചിന് 4.30ന് ജപമാല, കുർബാന, നൊവേന - ഫാ. കുര്യാക്കോസ് കൊടകല്ലിൽ. ആറിന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന - ഫാ ജോർജ് പീച്ചാനിക്കുന്നേൽ.
ഏഴിന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന - ഫാ. ജോർജുകുട്ടി കൊച്ചുചക്കാലയ്ക്കൽ. എട്ടിന് 4.30ന് നൊവേന, തിരുനാൾ കുർബാന, സന്ദേശം - ഫാ. ആന്റണി പുത്തൻകുളം, തുടർന്ന് പ്രദക്ഷിണം.
സഹായഗിരി പള്ളിയിൽ
മറയൂർ: സഹായഗിരി പള്ളിയിൽ എട്ടുനോന്പാചരണവും പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും ഇന്നുമുതൽ എട്ടു വരെ നടക്കുമെന്ന് വികാരി ഫാ. ജോയ്സ് അഴിമുഖത്ത് അറിയിച്ചു.
ഇന്ന് മുതൽ എല്ലാ ദിവസവും വൈകുന്നേരം 4.15ന് ദിവ്യകാരുണ്യ ആരാധന, ജപമാല, അഞ്ചിന് നൊവേന, വിശുദ്ധ കുർബാന, സന്ദേശം, 6.15ന് ലദീഞ്ഞ്, നേർച്ച എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ ഫാ. നിതിൻ കല്ലറയ്ക്കൽ, ഫാ. ജോയ്സ് അഴിമുഖത്ത്, ഫാ. സിബിൾ ഇരുപുളം കാട്ടിൽ, ഫാ. ഫ്രാൻസിസ് പുല്ലാട്ട്, ഫാ. അഗസ്റ്റിൻ കുത്താനാപ്പള്ളിൽ, ഫാ. ഏബ്രഹാം ഇരട്ടചിറയിൽ, ഫാ. സാവിയോ കാട്ടുപാലം, ഫാ. മാത്യു പുഴുക്കുടിയിൽ, ഫാ. തോമസ് വേലിക്കകത്ത്, ഫാ. ടോണി കുഴിപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകും.