സ്വാശ്രയസംഘ ജൂബിലിയും ഓണാഘോഷവും
1588479
Monday, September 1, 2025 11:16 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയസംഘ ജൂബിലിയും ഓണാഘോഷവും നടന്നു. ജില്ലയിൽ സ്വാശ്രയ സംഘ പ്രവർത്തനങ്ങളിൽ 25 വർഷം പൂർത്തിയാക്കിയ സംഘങ്ങളെ ആദരിക്കുന്നതോടൊപ്പം വിവിധ ഗ്രാമങ്ങളിൽ ഓണാഘോഷങ്ങളും നടന്നു.
നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ഓണാഘോഷ പരിപാടികൾ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
മരിയാപുരം പഞ്ചായത്തു വൈസ് പ്രസിഡന്റ് ബിൻസി റോബി ജൂബിലി സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, ബിജു അഗസ്റ്റിൻ, അനിമേറ്റർ മിനി ജോണി, ബിന്ദു റോണി എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണവിരുന്ന് എന്നിവയും സംഘടിപ്പിച്ചു.