കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി; കുടുംബനാഥന് പരിക്ക്
1588761
Tuesday, September 2, 2025 11:23 PM IST
കട്ടപ്പന: വെള്ളിലാങ്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്. കുഴല്‍പ്പാലം തേക്കലക്കാട്ടില്‍ അച്ചന്കുഞ്ഞിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. വീടിനുള്ളില്‍ ടിവി കാണുകയായിരുന്ന അച്ചന്‍കുഞ്ഞിന്റെ ദേഹത്തേക്ക് സിമന്റ് കട്ട വീഴുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കല്‍ത്തൊട്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ കട്ടപ്പന - കുട്ടിക്കാനം സംസ്ഥാനപാതയില്‍ ദിനംപ്രതി വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.