ഭൂപതിവ്: പ്രതിഷേധസദസ്
1588754
Tuesday, September 2, 2025 11:23 PM IST
കട്ടപ്പന: ഭൂപതിവു ചട്ടഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഗവണ്മെന്റിന്റെ ജനവഞ്ചനയ്ക്കെതിരേ കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധസദസ് നടത്തി. നഗരസഭാ മിനിസ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രവർത്തകർ ചട്ടഭേദഗതിയുടെ പകർപ്പ് കത്തിച്ചു. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു.
ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്തോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായെന്ന ഗവണ്മെന്റിന്റെയും ഇടുപക്ഷത്തിന്റെയും അവകാശവാദം യഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും മലയോരജനതയെ കൊള്ളയടിക്കാനുള്ള സുവർണാവസരമായി ഭൂനിയമ ഭേദഗതിയെ സർക്കാർ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. ജെ. ബെന്നി, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, നേതാക്കളായ ജോസ് മുത്തനാട്ട്, ജോയി ഈഴക്കുന്നേൽ, ജോയി ആനിത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.