ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാളിനെ കൊടിയേറി
1588478
Monday, September 1, 2025 11:16 PM IST
ഉപ്പുതറ: മലനാട്ടിലെ മാതൃദേവാലയമായ ഉപ്പുതറ സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിനും മരിയൻ തീർഥാടനത്തിനും കൊടിയേറി. വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ കൊടിയേറ്റി. ആഘോഷകരമായ വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, വചനപ്രഘോഷണം, നേർച്ചഭക്ഷണം എന്നിവ തിരുനാളിനോടനുബന്ധിച്ച് നടക്കും. അഞ്ചുവരെ ദിവസവും 6.15ന് ജപമാലയും വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് ജപമാല പ്രദീക്ഷണം, നേർച്ച ഭക്ഷണം.
ആറിന് രാവിലെ 6.15 ജപമാലയും വിശുദ്ധ കുർബാനയും 9.45ന് മരിയൻ റാലിയും നടക്കും. വിശുദ്ധ യുദാസ് തദ്ദേവൂസ് പള്ളിയിൽനിന്ന് ഉപ്പുതറ ഫൊറോന പള്ളിയിലേക്കാണ് മരിയൻ റാലി, വിശുദ്ധ കുർബാന - വികാരി ജനറാൾ ഫാ.ജോസഫ് വെള്ളമറ്റം, 11.30ന് പരിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം, നേർച്ച ഭക്ഷണം. എട്ടിന് പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാൾ, 6.15ന് ജപമാല, 6.30നും അഞ്ചിനും ആഘോഷകരമായ ദിവ്യബലി, 6.30ന് ജപമാല, പ്രദക്ഷിണം, ലദീഞ്ഞ്.