കട്ടപ്പന വൈഎംസിഎ
1588480
Monday, September 1, 2025 11:16 PM IST
കട്ടപ്പന: കട്ടപ്പന വൈഎംസിഎയുടെ ഓണാഘോഷം വൈഎംസിഎ ഹാളിൽ നടന്നു. കട്ടപ്പന വൈഎംസിഎ പ്രസിഡന്റ്് കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗം വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ അങ്കണവാടി അധ്യാപകരെയും ഹെൽപ്പർമാരെയും ആദരിക്കുന്ന ചടങ്ങ് പ്രഫ. അലക്സ് തോമസ് നിർവഹിച്ചു.
വൈഎംസിഎ പബ്ലിക് റിലേഷൻ സംസ്ഥാന ചെയർമാൻ ജോർജ് ജേക്കബ്, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി, നാഷണൽ എക്സിക്യൂട്ടീവ് മെംബർ വർഗീസ് അലക്സാണ്ടർ, സെക്രട്ടറി ടോമി ഫിലിപ്പ്, പി.ഡി. തോമസ് എന്നിവർ പ്രസംഗിച്ചു.