എട്ടുനോന്പാചരണം
1587989
Sunday, August 31, 2025 3:09 AM IST
മുണ്ടൻമുടി പള്ളിയിൽ നവീകരിച്ച അൾത്താര വെഞ്ചരിപ്പും
മുണ്ടൻമുടി: മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ഇന്നു മുതൽ സെപ്റ്റംബർ എട്ടുവരെ ആഘോഷിക്കും. ഇന്നു രാവിലെ 9.15നു കൊടിയേറ്റ്, നവീകരിച്ച അൾത്താര വെഞ്ചരിപ്പ്,വിശുദ്ധകുർബാന-മോണ്. വിൻസെന്റ് നെടുങ്ങാട്ട്. നാളെ മുതൽ നാലുവരെ വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധകുർബാന, നൊവേന എന്നിവ നടക്കും. യഥാക്രമം ഫാ. പോൾ ആക്കപ്പടിക്കൽ, ഫാ.സിറിയക് മഞ്ഞക്കടന്പിൽ.ഫാ. അലക്സ് താണികുന്നേൽ. ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
അഞ്ചിന് രാവിലെ 6.30നു ജപമാല, വിശുദ്ധ കുർബാന, നൊവേന-ഫാ. ജോസഫ് കുന്നുംപുറത്ത്. ആറിന് വൈകുന്നേരം അഞ്ചിന് ജപമാല, വി.കുർബാന, നൊവേന-ഫാ. സ്കറിയ കുന്നത്ത്. ഏഴിന് രാവിലെ 6.30നു ജപമാല, വിശുദ്ധകുർബാന, നൊവേന- ഫാ.ജോസ് കാഞ്ഞിരക്കൊന്പിൽ. എട്ടിന് വൈകുന്നേരം 4.15ന് ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസ് കുളത്തൂർ. തുടർന്ന് പ്രദക്ഷിണം നേർച്ച എന്നിവയാണ് പരിപാടികളെന്നു വികാരി റവ.ഫാ.പോൾ ആക്കപ്പടിക്കൽ അറിയിച്ചു.
മണിയാറൻകുടി പള്ളിയിൽ
ചെറുതോണി: മണിയാറൻകുടി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമാതാവിന്റെ പിറവിത്തിരുനാളും ഇന്നുമുതൽ സെപ്റ്റംബർ എട്ടു വരെ ആഘോഷിക്കുമെന്ന് ഇടവക വികാരി ഫാ.തോമസ് കുളമാക്കൽ അറിയിച്ചു.
ഇന്നു വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കൊടിയേറ്റ്, നൊവേന, വിശുദ്ധ കുർബാന, പ്രസംഗം- ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, സെമിത്തേരി സന്ദർശനം. സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ വൈകുന്നേരം 4.30 ന് ജപമാല, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന - ഫാ.ജോസഫ് മേക്കുന്നേൽ, ഫാ. സിജോ തേക്കുംകാട്ടിൽ സിഎംഐ, ഫാ. സന്തോഷ് കോയിക്കൽ, ഫാ. ജോസ് കാവുങ്കൽ, ഫാ. ജോയൽ വള്ളിക്കാട്ട്, ഫാ. ജോൺസൺ ചെറുകുന്നേൽ എന്നിവർ കാർമികത്വം വഹിക്കും. ഏഴിന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നൊവേന, 4.15 ന് തിരുനാൾ കുർബാന - ഫാ. മാത്യു മേക്കൽ, സന്ദേശം - ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, പ്രദക്ഷിണം ആനക്കൊമ്പൻ കുരിശടിയിലേക്ക് . എട്ടിന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നൊവേന, 4.15 ന് തിരുനാൾ കുർബാന-ഫാ.ജോസഫ് തോമസ് കുഴിയംപ്ലാവിൽ, പ്രസംഗം- ഫാ.ആന്റണി പാലാപുളിക്കൽ, ആറിന് പ്രദക്ഷിണം മണിയാറൻകുടി കപ്പേളയിലേക്ക്, തുടർന്ന് സ്നേഹവിരുന്ന്.
കഞ്ഞിക്കുഴി പള്ളിയിൽ
ചെറുതോണി: കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകമാതാവിന്റെ പിറവിത്തിരുനാളും ഇന്നുമുതൽ സെപ്റ്റംബർ എട്ടു വരെ ആഘോഷിക്കുമെന്ന് ഇടവക വികാരി ഫാ. ജെയിംസ് ശൗര്യാംകുഴി അറിയിച്ചു. ഇന്നു വൈകുന്നേരം നാലിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന - ഫാ. സെബാൻ മേലേട്ട്.
സെപ്റ്റംബർ ഒന്നു മുതൽ ആറുവരെ രാവിലെ ആറിനും ഒൻപതിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.15ന് ജപമാല, നൊവേന, അഞ്ചിന് വിശുദ്ധ കുർബാന - ഫാ.ടോമി ലൂക്ക് ആനിക്കുഴിക്കാട്ടിൽ, ഫാ. ജോർജ് ചിറയ്ക്കൽ പുരയിടത്തിൽ സിഎംഎഫ് , ഫാ.ജോസഫ് പൈമ്പിള്ളിൽ, ഫാ. ആന്റണി പാലാപുളിക്കൽ, ഫാ. ജോൺ ആനിക്കോട്ടിൽ, ഫാ. ഗോഡ്സൺ കണ്ണംപ്ലാക്കൽ എന്നിവർ കാർമികത്വം വഹിക്കും. ഏഴിന് രാവിലെ ആറിനും 9.30 നും വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നൊവേന, തിരുനാൾ കുർബാന - ഫാ.ഫിലിപ്പ് ഐക്കര.
എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന - റവ. ഡോ. ജോസ് മാറാട്ടിൽ. 11.30 ന് ജപമാല പ്രദക്ഷിണം.
പട്ടുമല ദേവാലയത്തിൽ
വണ്ടിപ്പെരിയാർ: ഹൈറേഞ്ചിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ പട്ടുമലമാതാ പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളും എട്ടുനോന്പാചരണവും തിരുസുരൂപ പ്രതിഷ്ഠയുടെ 44-ാമത് വാർഷികാഘോഷവും ഇന്നുമുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റ്. തുടർന്നുള്ള എട്ടു ദിവസങ്ങളിലും പ്രത്യേക ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, നൊവേന എന്നിവ നടത്തും.
എട്ടിനു രാവിലെ ഏഴിനു ഫാ. ജോസ് കുരുവിള കടുംതുരുത്തേലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി, 10ന് പൊന്തിഫിക്കൽ ദിവ്യബലി, തിരുനാൾ സന്ദേശം - വിജയപുരം രൂപത ബിഷപ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെേച്ചേരിൽ, ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന (തമിഴിൽ).
പന്നൂർ യാക്കോബായ പള്ളിയിൽ
കരിമണ്ണൂർ: പന്നൂർ സെന്റ് ജോണ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോന്പ് ആചരണവും ശ്രാദ്ധപ്പെരുന്നാളും നാളെ മുതൽ എട്ടു വരെ നടക്കും. ഇന്ന് രാവിലെ 8.30ന് വിശുദ്ധ കുർബാന, 10ന് കൊടിയേറ്റ്. നാളെ രാവിലെ എട്ടിന് വിശുദ്ധ കുർബാന, ഒൻപതിന് പ്രസംഗം. രണ്ടു മുതൽ ആറു വരെ രാവിലെ എട്ടിന് വിശുദ്ധ കുർബാന, ഒൻപതിന് പ്രസംഗം, ഏഴിന് രാവിലെ 8.30ന് വിശുദ്ധ കുർബാന, 9.45ന് പ്രസംഗം. എട്ടിന് രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന, 10ന് പ്രസംഗം.