കെസിവൈഎം നവീകരണയാത്രയ്ക്ക് സ്വീകരണം
1588747
Tuesday, September 2, 2025 11:23 PM IST
തൊടുപുഴ: യുവത്വത്തിന്റെ കണ്ണിലൂടെ കേരള സമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ നയിക്കുന്ന കേരള നവീകരണ യാത്രയ്ക്ക് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സ്വീകരണം നൽകി.
രൂപതാ പ്രസിഡന്റ് സാവിയോ തോട്ടുപുറം അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗം തൊടുപുഴ ഫൊറോന അസി. വികാരി ഫാ. ആൻഡ്രൂസ് മൂലയിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ, രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനൂപ് പള്ളിയോട്, സംസ്ഥാന സെക്രട്ടറിമാരായ സനു സാജൻ പടിയറയിൽ, വിപിൻ ജോസഫ്, രൂപത അസി. ഡയറക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ, രൂപത ആനിമേറ്റർ സിസ്റ്റർ റെറ്റി എഫ്സിസി, തൊടുപുഴ ഫൊറോന ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി അനു മേക്കുഴിക്കാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.