അസ്മിത ഖേലോ ഇന്ത്യ വിമന്‍സ് ജൂഡോ ലീഗ്
1588757
Tuesday, September 2, 2025 11:23 PM IST
നെടുങ്കണ്ടം: അസ്മിത ഖേലോ ഇന്ത്യ വിമന്‍സ് ജൂഡോ ലീഗ് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. ദേശീയ കായികദിനാഘോഷം, ഇടുക്കി ഒളിമ്പ്യന്മാരുടെ ഫോട്ടോ പ്രദര്‍ശനം, ഓണാഘോഷം തുടങ്ങിയവയും ഇതോടൊപ്പം സംഘടിപ്പിച്ചു. ജില്ലാ ജൂഡോ അസോസിയേഷന്, ഖേലോ ഇന്ത്യ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷന് പ്രസിഡന്റ് പി.കെ. ഷാജി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സച്ചിന് ജോണി, റൈസണ്‍ പി. ജോസഫ്, സൈജു ചെറിയാന്, ഷിഹാബ് ഈട്ടിക്കല്‍, യൂനസ് സിദ്ധിഖ്, അനില്‍ കാട്ടുപാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖേലോ ഇന്ത്യ ദേശീയ ചാമ്പ്യന്‍ മേഘ സണ്ണിയെ ചടങ്ങില്‍ ആദരിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓണക്കളികളും വിവിധ കലാപരിപാടികളും നടന്നു.