കട്ടപ്പനയിൽ സംഗീതോത്സവം
1588262
Sunday, August 31, 2025 11:53 PM IST
കട്ടപ്പന: കേരള സംഗീത നാടക അക്കാദമി ഇടുക്കി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെയും വിവിധ കലാസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ സംഗീതോത്സവം നടന്നു. സാംസ്കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
കലാസമിതി ജില്ലാ പ്രസിഡന്റ്് കാഞ്ചിയാർ രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ടോമി സമ്മാനദാനം നിർവഹിച്ചു. ആനയടി പ്രസാദ്, കലാശ്രീ കോട്ടയം വീരമണി, കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ, നോവലിസ്റ്റ് പുഷ്പമ്മ, എസ്. സൂര്യലാൽ, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളവും സംഘവുമാണ് സംഗീതക്കച്ചേരി അവതരിപ്പിച്ചത്.