പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
1588257
Sunday, August 31, 2025 11:53 PM IST
ഉപ്പുതറ: കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. അയ്യപ്പൻകോവിൽ പരപ്പ് കാരക്കാട്ട് കെ.എസ്. ഭാസ്കരൻ (74) ആണ് മരിച്ചത്. മാട്ടുക്കട്ട ടൗണിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.
ഭാസ്കരനും ഭാര്യ ലീലയും അയൽവാസിയായ പുത്തൻപുരയ്ക്കൽ സോബിന്റെ ഓട്ടോറിക്ഷയിൽ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പോകുന്പോൾ എതിർ ദിശയിൽനിന്ന് വന്ന കാർ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഹൃദയസംബന്ധമായ രോഗമുള്ള ഭാസ്കരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ, രാത്രി പന്ത്രണ്ടോടെ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉപ്പുതറ പോലീസ് മേൽനടപടി സ്വീകരിച്ചു.
മക്കൾ: ശ്രീദേവി, പ്രിയ, പ്രീത, ശരത് ശങ്കർ. മരുമക്കൾ: പി.പി. സന്തോഷ് (കട്ടപ്പന), എ.ഡി. സന്തോഷ് ( കണ്ണൂർ), സജി ഗോപിനാഥൻ, പരേതയായ ടിന്റു .സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.