കട്ടപ്പന മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രിക്കറ്റ് ടീം വിജയികൾ
1588755
Tuesday, September 2, 2025 11:23 PM IST
കട്ടപ്പന: നാഷണൽ അഗ്രിക്കൾച്ചറൽ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ കട്ടപ്പന മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ടീം വിജയികളായി.
കൊച്ചിയിൽ നടന്ന ടൂർണമെന്റിൽ വിജയികളായി ടീമിനെ സംഘം പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, വൈസ് പ്രസിഡന്റ് വിനോദ് നെല്ലിക്കൽ തുടങ്ങിയവർ അനുമോദിച്ചു.
സംഘം സെക്രട്ടറി ജിജോമോൻ ജോർജായിരുന്നു ടീം ക്യാപ്റ്റൻ. ഹൈദരാബാദിൽ നടക്കുന്ന സൗത്ത് ഇന്ത്യ മത്സരത്തിൽ ടീം പങ്കെടുക്കും.