ക്ഷീരസംഘം പൊതുയോഗവും ബോണസ് വിതരണവും
1588756
Tuesday, September 2, 2025 11:23 PM IST
കുമളി: മലനാട് ക്ഷീരോല്പാദക സംഘം വെള്ളാരംകുന്ന്, മൂക്കിലാർ, മുരിക്കടി യൂണിറ്റുകളുടെ സംയുക്ത വാർഷിക പൊതുയോഗം വെള്ളാരംകുന്ന് പാരീഷ് ഹാളിൽ നടന്നു. എംഎംപിഎസ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.
വാർഷിക പൊതുയോഗത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് സംഘാംഗങ്ങളുടെ മക്കളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആരോമൽ രമേശിനെ കാഷ് അവാർഡ് നൽകി ആദരിച്ചു.
മാർച്ചിൽ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് പത്തു രൂപ വീതം നൽകി. കൂടുതൽ പാൽ അളന്ന കർഷകർ മുരുക്കടി യൂണിറ്റിലെ ബേബി ഗണപതിപ്ലാക്കൽ, സിറിൽ മലമാക്കൽ, വെള്ളാരംകുന്ന് യൂണിറ്റിലെ അന്നമ്മ ഓലിക്കര, തോമസ് മങ്ങാട്ട്, മൂങ്കിലാർ യൂണിറ്റിലെ രാജേഷ് പുതിയങ്കം, രവീന്ദ്രൻ പനച്ചേരിയിൽ എന്നിവരെ ആദരിച്ചു.
യോഗത്തിൽ ബേബി സെബാസ്റ്റ്യൻ, രവീന്ദ്രൻ പനച്ചേരിയിൽ, ഇ.ടി. മാത്യു ഇടകഴിക്കൽ എന്നിവർ പ്രസംഗിച്ചു.