ടി.എ. നസീറിന്റെ രക്തസാക്ഷിദിനം ആചരിച്ചു
1587988
Sunday, August 31, 2025 3:09 AM IST
തൊടുപുഴ: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ടി.എ.നസീറിന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ഡിവൈഎഫ്എ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന നസീറിനെ 1989 ഓഗസ്റ്റ് 30ന് നടന്ന ഭാരത് ബന്ദിനാണ് കീരികോട് വച്ച് കൊലപ്പെടുത്തിയത്. സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം.അൽത്താഫ് അധ്യക്ഷത വഹിച്ചു. സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ്, ഏരിയ കമ്മിറ്റിയംഗം വി.ടി. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
കോലാനിയിൽ നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടിനു ശശി അധ്യക്ഷത വഹിച്ചു. ആൽവിൻ വടശേരി, കെ.എസ്.അനന്തുമോൻ, പി. സി. അനൂപ്, ആർ. പ്രശോഭ്, പി.വി.ഷിബു എന്നിവർ പ്രസംഗിച്ചു.
മണക്കാട് കുന്നത്തുപാറയിൽ സിപിഎം ലോക്കൽ സെക്രട്ടറി ബി. ഹരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അനന്തു കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.