മുട്ടം മർത്ത്മറിയം ടൗണ്‍ പള്ളിയിൽ എട്ടുനോന്പാചരണം
1587466
Thursday, August 28, 2025 11:42 PM IST
മുട്ടം: മർത്ത്മറിയം ടൗണ്‍ പള്ളിയിൽ എട്ടുനോന്പാചരണവും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും 31 മുതൽ സെപ്റ്റംബർ എട്ടുവരെ ആഘോഷിക്കും. 31ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല, ലദീഞ്ഞ്, അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജോണ്‍ പാളിത്തോട്ടം.
ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുർബാന, ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, ആറു മുതൽ ഏഴു വരെ മരിയൻ ധ്യാനം-മോണ്‍. ജോസഫ് കണിയോടിക്കൽ. അഞ്ചുവരെ ഇതേസമയത്ത് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് ആലഞ്ചേരിൽ, ഫാ. ചെറിയാൻ കുന്നക്കാട്ട്, റവ.ഡോ. ജോസഫ് അരിമറ്റം എന്നിവർ നേതൃത്വം നൽകും.
അഞ്ചിന് രാവിലെ 5.30ന് ആരാധന, 5.45ന് ഉണ്ണീശോയുടെ നൊവേന, വിശുദ്ധ കുർബാന. ലദീഞ്ഞ്, 9.30ന് ജപമാല, വചന പ്രഘോഷണം, ആരാധന-ബ്രദർ ജോണ്സൻ തടത്തിൽ, 11.30ന് നൊവേന, വിശുദ്ധ കുർബാന, നാലിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, ജപമാല പ്രദക്ഷിണം-ഫാ. സെബാസ്റ്റ്യൻ കുന്പിളുമൂട്ടിൽ.
ആറിന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന-ഫാ. ഷോണ്‍ തെരുവംകുന്നേൽ, 5.45ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
ഏഴിന് രാവിലെ 6.30ന് സിബിഗിരി പള്ളിയിൽ പൊന്തിഫിക്കൽ കുർബാന-മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, എട്ടിന് വിളംബര റാലി, പത്തിന് നടക്കുന്ന സമുദായ ശാക്തീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണവും റവ.ഡോ. ജോസഫ് അരിമറ്റം അനുഗ്രഹപ്രഭാഷണവും നടത്തും. 4.30ന് വിശുദ്ധ കുർബാന-ഫാ. ജോണ്സണ് പാക്കരന്പേൽ. എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 4.30ന് ജപമാല, തിരുനാൾ കുർബാന-റവ.ഡോ. ജയിംസ് മംഗലത്ത്, ഏഴിന് പ്രദക്ഷിണം, സ്നേഹവിരുന്ന്.