കോൺഗ്രസിന്റെ ഭവനസന്ദർശനം ഇന്നു മുതൽ
1587467
Thursday, August 28, 2025 11:42 PM IST
ചെറുതോണി: വ്യാജ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാരിന്റെയും സാധാരണക്കാരന്റെ നടുവൊടിച്ച് വിലക്കയറ്റം കുതിച്ചുകയറുമ്പോൾ ധൂർത്തടിക്കുന്ന പിണറായി സർക്കാരിന്റെയും ജനദ്രോഹ നടപടികൾക്കെതിരേ പ്രതികരണവുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ എല്ലാ നേതാക്കളും പ്രവർത്തകരും ഇന്നു മുതൽ സെപ്റ്റംബർ അഞ്ചു വരെ ഭവനസന്ദർശനം നടത്തും.
ഭവനസന്ദർശനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭയിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപിയും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകനും തൊടുപുഴ നഗരസഭയിലും ഇ.എം.ആഗസ്തിയും ജോയി വെട്ടിക്കുഴിയും തോമസ് രാജനും കട്ടപ്പന നഗരസഭയിലും ജോയി തോമസ് അറക്കുളം പഞ്ചായത്തിലും റോയ് കെ. പൗലോസ് ഉടുമ്പന്നൂർ പഞ്ചായത്തിലും ഇബ്രാഹിംകുട്ടി കല്ലാർ പാമ്പാടുംപാറ പഞ്ചായത്തിലും എ.കെ. മണി മൂന്നാർ പഞ്ചായത്തിലും എം. എൻ. ഗോപി നെടുങ്കണ്ടം പഞ്ചായത്തിലും എ.പി. ഉസ്മാൻ മരിയാപുരം പഞ്ചായത്തിലും എം.കെ. പുരുഷോത്തമൻ കുടയത്തൂർ പഞ്ചായത്തിലും നിഷ സോമൻ തൊടുപുഴ നഗരസഭയിലും ഭവനസന്ദർശനത്തിൽ പങ്കാളികളാകുമെന്നു ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.