എൻഎസ്എസ് അംഗങ്ങളും മന്ത്രി റോഷിയും സ്നേഹഭവനിലെത്തി
1587700
Friday, August 29, 2025 11:44 PM IST
മൂലമറ്റം: സെന്റ് ജോസഫ്സ് കോളേജിലെ എൻഎസ്എസ് സപ്തദിന ക്യാന്പിന്റെ ഭാഗമായി മൂലമറ്റം അസീസി സ്നേഹഭവനിൽ സന്ദർശനം നടത്തി. മന്ത്രി റോഷി അഗസ്റ്റിൻ സ്നേഹഭവൻ സന്ദർശിച്ച് അന്തേവാസികളോടും എൻഎസ്എസ് വോളന്റിയേഴ്സിനോടും സംവദിച്ചു.
അസീസി ഭവനിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ എൻഎസ്എസ് വോളണ്ടിയർമാർ മന്ത്രിയെ ധരിപ്പിച്ചു.
തുടർന്ന് പത്തു ലക്ഷം രൂപ റോഡിനായി അനുവദിച്ചതായി മന്ത്രി അറിയിച്ചു. മാനേജർ റവ. ഡോ. തോമസ് പുതുശേരി, പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ് , സിഎഫ്ഒ റവ. ഡോ. അലക്സ് ലൂയിസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. കെ.വി. ജോബി, അഖില മരിയ റീഗൽ എന്നിവർ പ്രസംഗിച്ചു.