കല്ലാനിക്കൽ യുപിഎസിൽ നവതിയാഘോഷം
1587705
Friday, August 29, 2025 11:44 PM IST
തൊടുപുഴ:കല്ലാനിക്കൽ സെന്റ് ജോർജ് യുപി സ്കൂളിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. 1936ൽ കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയം 90 വർഷം പിന്നിടുകയാണ്.മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 350-ഓ ളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ മാനേജർ ഫാ.സോട്ടർ പെരിങ്ങാരപ്പിള്ളിൽ ദീപം തെളിച്ച് നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് സ്കൂൾ പ്രതിനിധികൾ മണ് ചിരാതുകളിൽ 90 ദീപങ്ങൾ തെളിയിച്ചു. നവതി വിളംബര കൂട്ടയോട്ടം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപകൻ ലിന്‍േറാ ജോർജ്, വാർഡ് മെംബർ ബേബി കാവാലം, പിടിഎ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ, എംപിടിഎ പ്രസിഡന്റ് കെ.ശരണ്യ, വിദ്യാർഥി പ്രതിനിധികളായ ഡോണ്‍ അജി, എസ്. വംശിക എന്നിവർ പ്രസംഗിച്ചു.