14 കാരി വീടിനുള്ളിൽ മരിച്ച നിലയിൽ
1587711
Friday, August 29, 2025 11:44 PM IST
വണ്ടിപ്പെരിയാർ: ചുരക്കുളം പുതുവൽ ആളൂർഭവൻ രാജേഷ് - രാജി ദമ്പതികളുടെ ഇളയ മകൾ റോഷ്നി (14 ) യെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൊഴിലുറപ്പു ജോലിക്കു പോയി ഉച്ചയ്ക്ക് ഉണ്ണാൻ വീട്ടിലെത്തിയ അമ്മ രാജിയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയും ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി.
പോലീസ് അന്വേഷണം ആരംഭിച്ചു. കുമളി വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് റോഷ്നി. സഹോദരി: രേഷ്മ.