ഭീഷണിയായി ട്രാൻസ്ഫോർമർ
1587715
Friday, August 29, 2025 11:44 PM IST
മുതലക്കോടം: വിദ്യാർഥികളുടെ ഭീഷണിയായി സ്കൂൾ കോന്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ രംഗത്ത്. ട്രാൻസ്ഫോർമർ ഉറപ്പിച്ചിരിക്കുന്ന പോസ്റ്റുകളുടെ സ്റ്റേ വയറുകൾ രണ്ടെണ്ണവും സ്കൂൾ കോന്പൗണ്ടിനുള്ളിലാണ്.
കുട്ടികളുടെ അസംബ്ലിയും മറ്റും നടത്തുന്ന സ്കൂൾ മുറ്റത്തുതന്നെയാണിത്. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ട്രാൻസ്ഫോർമര്‍ അടിയന്ത്രമായി മാറ്റിസ്ഥാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രി, വൈദ്യുതി എന്നിവർക്കു പരാതി നൽകുമെന്ന് സ്കൗട്ട് മാസ്റ്റർ ജോമോൻ ജോർജ്, ഗൈഡ് ക്യാപ്റ്റൻ ചിന്നു ഏബ്രഹാം എന്നിവർ പറഞ്ഞു.