സ്കൂട്ടർ മറിഞ്ഞ് ഒരാൾ മരിച്ചു
1589000
Wednesday, September 3, 2025 10:29 PM IST
വണ്ണപ്പുറം: സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് കളമശേരി സ്വദേശി മരിച്ചു. തലവറപ്പറന്പിൽ ഫ്രാൻസിസ് (50) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുളവുകാട് സ്വദേശി എ.ദീപു സാബു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം ഏഴോടെ വണ്ണപ്പുറം - ചേലച്ചുവട് റോഡിലായിരുന്നു അപകടം. വെണ്മണിയിൽനിന്ന് ഇറങ്ങിവന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മുണ്ടൻമുടിയിൽവച്ച് ട്രാൻസ്ഫോർമറിനോട് ചേർന്നുള്ള ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു.
ഫ്രാൻസിസിനെ ഉടൻ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.