മന്ത്രി റോഷി ഇടുക്കി മെഡി. കോളജിൽ ഓണം ആഘോഷിക്കും , പിജെയ്ക്ക് സ്വന്തം വീട്ടിൽ
1589284
Thursday, September 4, 2025 11:40 PM IST
തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജിൽ ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, രോഗികൾ എന്നിവർക്കൊപ്പമാണ് ഓണാഘോഷമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓണസദ്യയും ഇവിടെയാണ്. ഇടുക്കി എന്റെ കുടുംബമാണ്. അവിടെ സ്നേഹവും സൗഹൃദവും പുതുക്കി രാവിലെ മുതൽ വൈകുന്നേരം വരെ മണ്ഡലത്തിലെ വിവിധ ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും. വേദനിക്കുന്നവർക്കും സമൂഹനന്മയ്ക്കായി കഷ്ടപ്പെടുന്നവർക്കുമൊപ്പം ഓണം എന്നതാണ് എന്റെ ആഗ്രഹം.
പിജെയ്ക്ക് സ്വന്തം വീട്ടിൽ
തൊടുപുഴ: പി.ജെ. ജോസഫ് എംഎൽഎ തിരുവോണനാളിൽ പുറപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ലളിതമായി ഓണം ആഘോഷിക്കും. പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്തയുടെ മരണത്തെത്തുടർന്നു കഴിഞ്ഞതവണയും ഓണം ലളിതമായാണ് ആഘോഷിച്ചത്.
ഇത്തവണയും ഓണാഘോഷത്തിന് അടുത്തബന്ധുക്കൾമാത്രമാണ് ഉണ്ടാകുക. പുറമേയുള്ള ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുന്നില്ലെങ്കിലും ഹൃദയംകൊണ്ട് എല്ലാവരുടേയും ഓണാഘോഷത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.