ആദ്യവെള്ളി കൺവൻഷൻ
1589019
Wednesday, September 3, 2025 11:02 PM IST
അടിമാലി: വെള്ളത്തൂവൽ സെന്റ്് ജോർജ് പള്ളിയിൽ ആദ്യവെള്ളി കൺവൻഷനും അഭിഷേക ശുശ്രൂഷയും അഞ്ചിന് നടക്കുമെന്ന് വികാരി ഫാ. ജോർജ് കരിവേലിക്കൽ അറിയിച്ചു.
രാവിലെ ഒൻപതിന് ജപമാല 9.30ന് സ്തുതി ആരാധന, 10ന് ദൈവവചനപ്രഘോഷണം, 11.30ന് ദിവ്യകാരുണ്യ ആരാധന, സൗഖ്യ പ്രാർഥന, നിയോഗ സമർപ്പണം, 12.30ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഉച്ചയ്ക്ക് ഒന്നിന് ആഘോഷമായ വിശുദ്ധ കുർബാന, രണ്ടിന് നേർച്ചക്കഞ്ഞി വിതരണം.
അടിമാലി: അടിമാലി സെന്റ് ജൂഡ്പള്ളിയിൽ ആദ്യവെള്ളി ആചരണം നടക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. ജോസഫ് ആലുങ്കൽതാഴെ എന്നിവർ അറിയിച്ചു.
രാവിലെ 5.45ന് ആരാധന ജപമാല സമർപ്പണം, 6.15ന് നൊവേന, വിശുദ്ധ കുർബാന, 9.30ന് ജപമാല സമർപ്പണം, 10ന് വചനപ്രഘോഷണം - ഫാ. വിനീത് വാഴേക്കുടിയിൽ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം. ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ച, വൈകുന്നേരം നാലിന് നൊവേന, വിശുദ്ധ കുർബാന.
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന മരിയൻ കാൽനട തീർഥാടനയാത്രയ്ക്കും തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
വണ്ണപ്പുറം: മാർ സ്ലീവ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളി ആചരണവും ഉണ്ണീശോയുടെ നൊവേനയും വചനസന്ദേശവും നാളെ നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, ആരാധന - ഫാ. ജയിംസ് ഏഴാനിക്കാട്ട്, 9.30ന് ജപമാല, 10ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ആരാധന, സന്ദേശം- ഫാ. ജിജോ കൊട്ടക്കാവിൽ, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന, ആരാധന- ഫാ. ലിറ്റോ ചെറുവള്ളിൽ എന്നിവയാണ് തിരുകർമങ്ങളെന്ന് വികാരി റവ. ഡോ. ജിയോ തടിക്കാട്ട് അറിയിച്ചു.