ഐക്യം വിളിച്ചോതി മഹാജൂബിലി വിളംബരറാലി
1589825
Sunday, September 7, 2025 11:31 PM IST
മുട്ടം: സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ മുട്ടത്ത് മിശിഹായുടെ മനുഷ്യാവതാരത്തിന്റെ 2025-ാം മഹാജൂബിലിയോടനുബന്ധിച്ച് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത മഹാജൂബിലി വിളംബര റാലി നടത്തി. ക്രിസ്തു ജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കുന്ന ഫ്ലോട്ടുകൾക്കു പുറമേ നൂറിൽപ്പരം ക്രിസ്തു സാക്ഷ്യങ്ങൾ വിളിച്ചോതുന്ന ബാനറുകൾ, ഇടവകയിലെ 140 കുടുംബങ്ങൾ എഴുതി തയാറാക്കിയ 140 ബൈബിൾ കൈയെഴുത്ത് പ്രതികൾ എന്നിവ കൈയിലേന്തിയായിരുന്നു വിളംബര റാലി.
നിയുക്ത കല്യാണ്‍ അതിരൂപത ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ജൂബിലി റാലി ഫ്ളാഗ് ഓഫ് ചെയ്തു. മുട്ടം മർത്ത്മറിയം ടൗണ്‍ പള്ളിയിൽ റാലി സമാപിച്ചു.
തുടർന്ന് നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഇവാഞ്ചലൈസേഷൻ പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോസഫ് അരിമറ്റം, അസി. വികാരി ഫാ. ജോണ്സണ് പാക്കരന്പേൽ, കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സെക്രട്ടറി എഡ്വിൻ ഐസക് പാന്പാറ, കുടുംബക്കൂട്ടായ്മ ഇടവകാതല പ്രസിഡന്റ് ജിമ്മി മ്ലാക്കുഴി, മാതൃവേദി പ്രസിഡന്റ് സീമ കുഴിപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.