ഇടുക്കി പ്രസ് ക്ലബ് ഓണാഘോഷം
1589282
Thursday, September 4, 2025 11:40 PM IST
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് ഓണാഘോഷവും കുടുംബസംഗമവും വിമല പബ്ലിക് സ്കൂൾ ഓപ്പണ്‍ സ്റ്റേഡിയത്തിൽ നടത്തി. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് കണ്ണോളിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ കെ.ദീപക്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ കെ.എം. മിജാസ്, ഗോകുലം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ, തൊടുപുഴ കാർഷിക വികസനബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ്, കേരള കോണ്‍ഗ്രസ്-എം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സിപിഎം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയിസ് ജി. വാഴയിൽ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. അബ്ബാസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, സെക്രട്ടറി സി.കെ. നവാസ്, നഗരസഭാ കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ, തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ഹൊറൈസണ്‍ ഗ്രൂപ്പ് സിഇഒ സാബു ജോണ്‍, മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ലയണ്‍സ് ക്ലബ് സോണ്‍ ചെയർമാൻ സി.സി. അനിൽകുമാർ, നിസാർ പഴേരി, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം വിൽസണ്‍ കളരിക്കൽ, ഇടുക്കി പ്രസ് ക്ലബ് ട്രഷറർ ആൽവിൻ തോമസ്, വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാമി, അനീഷ് ടോം, എൻ.വി. വൈശാഖ്, മുൻ പ്രസിഡന്റ് സോജൻ സ്വരാജ്, പത്രപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് എയ്ഞ്ചൽ അടിമാലി തുടങ്ങിയവർ നേതൃത്വം നൽകി. ഗായകൻ ഡി. മുരളി ഓണപ്പാട്ടുകൾ ആലപിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.