ക്രൈസ്റ്റ് ടീൻ കോണ്‍ഫറൻസ്: അൾത്താരബാല സംഗമം
1589024
Wednesday, September 3, 2025 11:02 PM IST
വാഴക്കുളം: കോതമംഗലം രൂപത അൾത്താരബാലസംഗമം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്നു. രൂപതയിലെ 111 ഇടവകകളിൽനിന്നായി 1500ലധികം അൾത്താര ബാലന്മാർ സംഗമത്തിൽ പങ്കെടുത്തു. വൈദികർ, സിസ്റ്റേഴ്സ്, വൈദിക വിദ്യാർഥികൾ, മിഷൻലീഗ് രൂപത ഭാരവാഹികൾ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
നിർമല കോളജ് ബർസാർ ഫാ. ലിൻസ് കളത്തൂർ, കോതമംഗലം മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ജയിംസ് പറയ്ക്കനാൽ, മുൻ രൂപത പ്രസിഡന്റ് ജിബിൻ പുൽപ്പറന്പിൽ എന്നിവർ ക്ലാസുകൾ നയിച്ചു. രൂപത മ്യൂസിക് ബാന്റ് ഹെയ്ൽ മേരി മ്യൂസിക് ബാന്റ് നേതൃത്വം നൽകിയ മ്യൂസിക്കൽ കണ്‍സർട്ടും അൾത്താര ബാലന്മാർക്കായി ഒരുക്കിയിരുന്നു.
ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത വികാരി ജനറാൾ മോണ്‍ പയസ് മലേക്കണ്ടത്തിൽ ആമുഖപ്രഭാഷണം നടത്തി. മോണ്‍ വിൻസെന്റ് നെടുങ്ങാട്ട്, കോതമംഗലം സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് പൊട്ടക്കൽ, വിജ്ഞാനഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ, മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, വാഴക്കുളം മേഖല ഡയറക്ടർ ഫാ. ജിൻസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ പങ്കെടുത്ത കുട്ടികൾക്ക് രൂപതയുടെ സ്നേഹോപഹാരം നൽകി.