ക്ഷീരകർഷകർക്ക് സ്പെഷൽ ഇൻസന്റീവ്
1589025
Wednesday, September 3, 2025 11:02 PM IST
ചെറുതോണി: ഉപ്പുതോട് ക്ഷീരോത്പാദക സഹകരണസംഘത്തിൽ 2024-25 സാമ്പത്തിക വർഷം പാൽ അളന്ന മുഴുവൻ കർഷകർക്കും ഓണത്തോടനുബന്ധിച്ച് സ്പെഷൽ ഇൻസന്റീവ് വിതരണം ചെയ്തു. മുഴുവൻ ക്ഷീരകർഷകർക്കും ലിറ്ററിന് 1.20 രൂപ വീതം ഇൻസന്റീവ് നൽകി.
ഇടുക്കി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്് ഡോളി സുനിൽ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ബോർഡംഗംങ്ങളായ സാബു ചാറാടിയിൽ, ബെന്നി നെയ്വേലിക്കുന്നേൽ, ഡെയ്സി അരീപ്പറമ്പിൽ, സോണിയ വേങ്ങത്താനത്ത്, സെക്രട്ടറി രാധേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം കൂടുതൽ പാൽ ഉത്പാദിപ്പിച്ച ബെന്നി പാറേക്കുടി, സോണിയ സ്രാട്ടേൽ, ഏറ്റവും പ്രായംകൂടിയ കർഷക മേരി വലിയവീട്ടിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.