മർത്ത്മറിയം ടൗണ്പള്ളിയിൽ ശക്തീകരണ സമ്മേളനം
1589564
Sunday, September 7, 2025 12:40 AM IST
മുട്ടം: മർത്ത്മറിയം ടൗണ്പള്ളിയിൽ സമുദായ ശക്തീകരണ സമ്മേളനവും എട്ടുനോന്പിനോടനുബന്ധിച്ചുള്ള തിരുക്കർമങ്ങളും ഇന്നു നടക്കും. രാവിലെ 6.30ന് സിബിഗിരി പള്ളിയിൽ പൊന്തിഫിക്കൽ കുർബാന-ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. എട്ടിന് ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി വിളംബര റാലി സിബിഗിരി പള്ളിയിൽനിന്നു മർത്ത്മറിയം പളളിയിലേക്ക് നടക്കും.
കുടുംബക്കൂട്ടായ്മകളും ഭക്തസംഘടനകളും റാലിക്ക് നേതൃത്വം നൽകും. 9.30നു സ്നേഹവിരുന്ന്, പത്തിന് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണവും റവ. ഡോ. ജോസഫ് അരിമറ്റം അനുഗ്രഹ പ്രഭാഷണവും നടത്തും. 4.30നു വിശുദ്ധകുർബാന, സന്ദേശം-ഫാ. ജോണ്സണ് പാക്കരന്പേൽ. 5.45ന് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്.