പട്ടാപ്പകൽ മോഷണം: രണ്ടുപേർ പിടിയിൽ
1589569
Sunday, September 7, 2025 12:40 AM IST
കട്ടപ്പന: പുളിയന്മല ഗണപതി പാലം ഭാഗത്തുള്ള അഡ്വക്കറ്റ് അരുൺ വർഗീസിന്റെ വീട്ടിൽനിന്നു പട്ടാപ്പകൽ ഏലക്ക മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. പുളിയന്മല കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ അയ്യപ്പൻ ( 25) പുളിയന്മല കഞ്ഞിപ്പാറ പാറക്കൽ വീട്ടിൽ വിഷ്ണു കൃഷ്ണൻ ( 24 )എന്നിവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റോറിൽ ഉണക്കാൻ സൂക്ഷിച്ച രണ്ടു ചാക്ക് പച്ച ഏലക്ക വിൽപ്പന നടത്തിയ പ്രവീണിനെ തമിഴ്നാട് തേനിയിൽനിന്നും വിഷ്ണുവിനെ കഞ്ഞിപ്പാറയിൽ വച്ചും ആണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നിർദേശപ്രകാരം വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്എച്ഒ ഷൈൻകുമാർ, എസ്ഐ ബിനോയി ഏബ്രഹാം, പ്രകാശ് ജി, വിനോദ് കുമാർ കെ എൻ , എ എസ് ഐ മാരായ കെ ടി ഷിജോ, ജോസ് സെബാസ്റ്റ്യൻ, ജയിംസ് ജോർജ്, എസ്സിപിഒമാരായ എൻ. ജയൻ, ജയമോൻ മാത്യു, സലിം മുഹമ്മദ്, പ്രശാന്ത് കെ. മാത്യു, സിപിഒമാരായ സ്റ്റെനിൻ, ബിനു കെ. ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.