സബ് രജിസ്ട്രാർ ഓഫീസ് ആലക്കോട്ട് സ്ഥാപിക്കും
1589567
Sunday, September 7, 2025 12:40 AM IST
ആലക്കോട്: കാരിക്കോട് സബ് രജിസ്ട്രാർ ഓഫീസ് ആലക്കോട്ടേക്കു മാറ്റിസ്ഥാപിക്കുന്ന നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആലക്കോട് ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ തോമസ് മാത്യു കക്കുഴി, കണ്‍വീനർ കെ.സി. ജോർജ്, ജില്ലാ രജിസ്ട്രാർ പി.കെ. ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വകാര്യ വ്യക്തി നൽകിയ 10 സെന്റ് സ്ഥലത്താണ് സബ് രജിസ്റ്റർ ഓഫീസ് നിർമിക്കുന്നത്.
ആലക്കോട് ഡവലപ്മെന്റ് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. മാത്യു വാരികാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. എൽ. ജോസഫ്, മൂലമറ്റം ഏരിയ കമ്മിറ്റി സെക്രട്ടറി ടി .കെ. ശിവൻ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, ബിൻസി മാത്യു, മോഹൻദാസ് പുതുശേരി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം. ചാക്കോ, സി.വി.ജോമോൻ എന്നിവർ പ്രസംഗിച്ചു.