പതിനാലാം വർഷത്തിലും ഓണക്കിറ്റുമായി ജോഷി
1589288
Thursday, September 4, 2025 11:40 PM IST
രാജാക്കാട്: തുടര്‍ച്ചയായ പതിനാലാം വര്‍ഷവും നിര്‍ധന കുടുംബങ്ങളില്‍ ഓണക്കോടിയും ഓണക്കിറ്റും എത്തിച്ചുനല്‍കി പൊതുപ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിലാണ് കിടപ്പുരോഗികള്‍ക്കടക്കം ഓണക്കിറ്റും ഓണക്കോടിയും നല്‍കിയത്. 14വര്‍ഷം മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരിക്കുമ്പോഴാണ് ഓണക്കാലത്ത് ഓണക്കിറ്റ് നൽകിത്തുടങ്ങിയത്. പതിനാല് കുടുംബങ്ങളില്‍ സഹായമെത്തിച്ചായിരുന്നു തുടക്കം. ഇന്നത് 60ലേറെ കുടുംബങ്ങളിലേക്ക് എത്തുന്നുണ്ട്.
വീടുകളില്‍ നേരിട്ടെത്തി ഓണക്കോടിയും കിറ്റുകളും വിതരണം നടത്തി. വ്യാപാരികളുടെയും മറ്റും സഹായത്തോടെയാണ് ഇത്തവണ ഓണക്കിറ്റും ഓണക്കോടിയും നൽകുന്നതെന്ന് ജോഷി പറഞ്ഞു. ജോഷിയോടൊപ്പം ജോയി തമ്പുഴ, അർജുൻ ഷിജു എന്നിവവരും ഉണ്ടായിരുന്നു.