വണ്ണപ്പുറത്തെ ജനകീയ ഡോക്ടർ വിടപറഞ്ഞു
1589281
Thursday, September 4, 2025 11:40 PM IST
വണ്ണപ്പുറം: ജനകീയ ഡോക്ടർ ബേബി വർഗീസ് (72) വിടപറഞ്ഞു. 1978ൽ അർച്ചന ആശുപത്രി ആരംഭിച്ചാണ് ഡോക്ടർ വണ്ണപ്പുറത്തെത്തുന്നത്. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള ക്ലിനിക്കായിരുന്നു ആദ്യമുണ്ടായിരുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഡോക്ടർ നാട്ടുകാരുടെ പ്രിയങ്കരനായി മാറി.
സാധാരണക്കാരോട് എന്നും കരുണയോടെ ഇടപെട്ടിരുന്ന ഇദ്ദേഹം ചികിത്സയ്ക്ക് ചെറിയ തുകമാത്രമാണ് ഈടാക്കിയിരുന്നത്. വണ്ണപ്പുറത്തിന്റ കുടിയേറ്റകാലം മുതൽ ഡോക്ടറുടെ സേവനം സാധാരണകുടുംബങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. അർച്ചന ആശുപത്രിയിൽനിന്നു മാറി വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽ ഏതാനും വർഷങ്ങളായി എംജിഎം ആശുപത്രിനടത്തിവരികയായിരുന്നു.
ഹൃദയാഘാതത്തെത്തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെയായിയിരുന്നു അന്ത്യം.