മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ
1589572
Sunday, September 7, 2025 12:40 AM IST
വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിൽ സന്ദർശിക്കുകയും അനുഗ്രഹം തേടിയും സ്കൂളിലെ നിലവിലെ അധ്യാപകർ. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസാ കാർഡുകളുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ളവരുടെ വീടുകൾ സന്ദർശിച്ചത്.
1989ൽ പ്രഥമ അധ്യാപികയായി വിരമിച്ച എം.ജെ. ചിന്നമ്മ, മുൻ ഹെഡ്മാസ്റ്റർമാരായ മാത്യു ടി. പെരുന്പനാനി, സണ്ണിച്ചൻ ആന്റണി, എം.എ. ഒൗസേഫ്, എ. ഏലിക്കുട്ടി, എം.എ. സെബാസ്റ്റ്യൻ, മേരി സെബാസ്റ്റ്യൻ, ഇ.എ. അന്ന എന്നിവരെയാണ് സന്ദർശിച്ചത്. ഹെഡ്മിസ്ട്രസ് ജിജി ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോയൽ ചെറിയാൻ, അധ്യാപകരായ ജയ്സണ് ജോസ്, സാബു ജോസ്, അമൃത ആർ. നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.