മാങ്കുളം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലേക്ക് മരിയൻ വാഹനറാലി
1589833
Sunday, September 7, 2025 11:31 PM IST
അടിമാലി: മാങ്കുളം സെന്റ്് മേരീസ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ച് മരിയൻ വാഹന റാലി സംഘടിപ്പിച്ചു. അടിമാലി, കൂമ്പൻപാറ, മാങ്കുളം എന്നീ ഫൊറോനകളുടെ നേതൃത്വത്തിലാണ് കെസിവൈഎം മേഖല വാഹന റാലി സംഘടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് അടിമാലി നെഞ്ചോട് ദേവാലയത്തിൽനിന്നു വാഹന റാലിക്ക് തുടക്കമായി. നിരവധി വാഹനങ്ങൾ അണിചേർന്ന റാലി വൈകുന്നേരത്തോടെ മാങ്കുളം ദേവാലയത്തിൽ എത്തിച്ചേർന്നു. വാഹനറാലിക്ക് അടിമാലി ഇടവക വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, കൂമ്പൻപാറ ഇടവക വികാരി ഫാ. ജോസഫ് വെളിഞ്ഞാലിൽ, മാങ്കുളം ഇടവക വികാരി ഫാ.ജോർജ് കൊല്ലംപറമ്പിൽ, കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, അടിമാലി, കൂമ്പൻപാറ, മാങ്കുളം മേഖല ഡയറക്ടർ ഫാ. വിനീത് മേയ്ക്കൽ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് അലക്സ് പുളിമൂട്ടിൽ, രൂപത പ്രസിഡന്റ്് സാം സണ്ണി, ഷൈജിൻ ജയിംസ്, എബിൻ ബിനോയി തുടങ്ങിയവർ നേതൃത്വം നൽകി.
തിരുനാളിന്റെ സമാപന ദിവസമായ ഇന്ന് ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം മേരി നാമധാരികളുടെ സംഗമവും സമര്പ്പര്ണവും നടക്കും. തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് കോതമംഗലം രൂപത മാതൃവേദി ഡയറക്ടര്‍ ഫാ. ആന്റ്ണി പുത്തന്‍കുളം കാര്‍മികത്വം വഹിക്കും. റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും. 15ന് പള്ളിയില്‍ എട്ടാമിടം നടക്കും.