ജില്ലാ ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കം
1589015
Wednesday, September 3, 2025 11:02 PM IST
ഇടുക്കി: ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി ഓണസന്ദേശം നൽകി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, രാജു കല്ലറക്കൽ, ടി. നൗഷാദ്, നിമ്മി ജയൻ, ടിന്റു സുഭാഷ്, സെലിൻ വിൻസന്റ് , ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, അനിൽ കൂവപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
സമാപന ദിവസം ഉച്ചയ്ക്ക് 2.30ന് വർണാഭമായ ഘോഷയാത്ര ചെറുതോണി പെട്രോൾ പന്പിന് സമീപത്തുനിന്ന് ആരംഭിക്കും. 3.30ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ഗ്രീൻവാലി ഡെവ.
സൊസൈറ്റി
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിൽ ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി.
ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിൽ സ്വാശ്രയസംഘ പ്രവർത്തകർക്ക് കുറഞ്ഞ ചെലവിൽ ഓണമുണ്ണാനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷം. 25 ശതമാനം സബ്സിഡിയും ബാക്കി തുക വായ്പയായും നൽകി അരി ഉൾപ്പെടെ 23 ഇനം പലവ്യഞ്ജന സാധങ്ങനങ്ങൾ ഭവനങ്ങളിൽ എത്തിച്ചുനൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. തോമസ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർമാരായ രജനി റോയി, സിനി സജി, ബിൻസി സജി എന്നിവർ പ്രസംഗിച്ചു.
വ്യാപാരി കൂട്ടായ്മ
രാജാക്കാട്: മുല്ലക്കാനം വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഓണോത്സവ പരിപാടിക്ക് കൂട്ടായ്മ പ്രസിഡന്റ്് ബേബി കരോട്ടുകിഴക്കേൽ അധ്യക്ഷത വഹിച്ചു.
രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്് വി.എസ്. ബിജു ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഉഷാകുമാരി മോഹൻകുമാർ, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് നിഷ രതീഷ്, രാജാക്കാട് സ്റ്റേഷൻ എസ്എച്ച്ഒ വി. വിനോദ്കുമാർ, കിങ്ങിണി രാജേന്ദ്രൻ, ബെന്നി പാലക്കാട്ട്, പുഷ്പലത, സോമൻ കെ.പി. സുബീഷ്, സിബി കൊച്ചുവള്ളാട്ട്, സജി കോട്ടയ്ക്കൽ, വി.സി. ജോൺസൺ, വ്യാപാരികൂട്ടായ്മ ഭാരവാഹികളായ സഞ്ജയൻ വാലുപറമ്പിൽ, ഷാജി മൈലംപറമ്പിൽ, ജോർജ് തെക്കുംചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
കാക്കാസിറ്റി പൗരാവലി
അടിമാലി: കാക്കാസിറ്റി പൗരാവലിയുടെയും നന്മ പുരുഷ സ്വയംസഹായ സംഘം, ടിംബർ യൂണിയൻ, യുവധാര ക്ലബ്, വ്യാപാരി വ്യവസായി യൂണിറ്റ്, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും.
ഹോട്ടൽ അസോ.
രാജാക്കാട്: കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ്, വനിതാ വിംഗ്, കാരുണ്യ എസ്എച്ച്ജി എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ.കെ. സോമൻ അധ്യക്ഷത വഹിച്ചു. കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എം.എസ്. അജി ഉദ്ഘാടനം ചെയ്തു. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഭദ്രദീപം തെളിയിച്ചു. ഓണഫണ്ട് വിതരണം കെഎച്ച്ആർഎ ജില്ല സെക്രട്ടറി പി.കെ. മോഹനൻ നിർവഹിച്ചു.
ഗ്രാമീണ ഗ്രന്ഥശാല
രാജാക്കാട്: പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാവേലി എഴുന്നുള്ളത്തും വീട്ടുമുറ്റത്തെ പൂക്കളസന്ദർശനവും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.
രാജാക്കാട് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാവേലി എഴുന്നുള്ളത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു.
മാവേലിയുടെ കിരീടധാരണം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു നിർവഹിച്ചു. രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ ഓണസന്ദേശം നൽകി. മാവേലി എഴുന്നുള്ളത്ത് ഘോഷയാത്ര രാജാക്കാട് ടൗൺ ചുറ്റി പഴയവിടുതിയുടെ വിവിധ മേഖലകളിലുള്ള വീട്ടുമുറ്റത്തെ പൂക്കളം സന്ദർശിച്ച് ഗ്രന്ഥശാല അങ്കണത്തിൽ സമാപിച്ചു.
തുടർന്ന് തിരുവോണ സന്ദേശ സമ്മേളനവും പ്രാദേശിക കലാകാരന്മാരുടെ ജനകീയ ഗാനമേളയും നടത്തി. ചെയർമാൻ കെ. ജീവൻകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ മിനി ബേബി, ജനപ്രതിനിധികളായ ഉഷ മോഹൻകുമാർ, കെ.ടി കുഞ്ഞ്, കിങ്ങിണി രാജേന്ദ്രൻ, വിജി സന്തോഷ്, വിൻസു തോമസ്, പ്രിൻസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.