റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം: കർഷക യൂണിയൻ
1589571
Sunday, September 7, 2025 12:40 AM IST
മുട്ടം: റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് കേരള കർഷക യൂണിയൻ മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബറിന്റെ ഉത്പാദനക്കുറവുള്ള സമയത്തും വിലക്കുറവ് കർഷകരെ വലയ്ക്കുകയാണ്. ഇടതുമുന്നണിയുടെ പ്രകടനപത്രിയിൽ റബറിന് 250 രൂപ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇനിയും വാക്ക് പാലിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ജെയിൻ മ്ലാക്കുഴി അധ്യക്ഷത വച്ചു. കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തെരഞ്ഞെടുത്തവരെ യോഗത്തിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി. വാഴയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, മണ്ഡലം പ്രസിഡൻ് അഗസ്റ്റിൻ കള്ളികാട്ട്, കെ.എ. പരീത്, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്ലോറി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.