രാഷ്ട്ര പുനർനിർമാണത്തിൽ അധ്യാപകരുടെ പങ്ക് വിലപ്പെട്ടത്: മോൺ. ജോസ് കരിവേലിക്കൽ
1589830
Sunday, September 7, 2025 11:31 PM IST
ചെറുതോണി: രാഷ്ട്ര പുനർ നിർമാണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകരെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ. വാഴത്തോപ്പ് സെന്റ്് ജോർജ് സ്കൂളിലെ അധ്യാപകദിനാഘോഷത്തിൽ അധ്യാപകരെ ആദരിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തികളുടെ വ്യക്തിത്വ രൂപീകരണത്തിന് ഏറെ സ്വാധീനം ചെലുത്തുവാൻ അധ്യാപകർക്കാവും. അത്രയേറെ ഗൗരവമേറിയ ഉത്തരവാദിത്വമാണ് അവരേറ്റെടുത്തിരിക്കുന്നത്.
ഒരു ജോലി എന്നതിലുപരി ജീവിതചര്യയാണ് അധ്യാപനം. അവർ നാടിന് നൽകുന്ന സംഭാവനകളാണ് ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളെന്ന് മോൺ. കരിവേലിക്കൽ പറഞ്ഞു.
പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത് നല്ല മാതൃകകൂടിയാണന്നും അദ്ദേഹം പറഞ്ഞു.
എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകരെയും മോൺ. ജോസ് കരിവേലിക്കൽ ആദരിച്ചു.
സമ്മേളനം സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ്് ജോളി ആലപ്പുരക്കൽ അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജിജോ ജോർജ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് അർച്ചന തോമസ്, യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ്, എൽപി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഉഷ എഫ്എസ്എൽജി, ഫാ.
തോമസ് കുളമാക്കൽ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ബിജു കലയത്തിനാൽ, എൽപി സ്കൂൾ പിടിഎ പ്രസിഡന്റ ് ഷാജി കുളക്കാട്ട്, എംപിടിഎ പ്രസിഡന്റുമാരായ സോണിയ ബിനോജ്, ജോസിറ്റ റോയി, സുമി മഞ്ജേഷ്, പിടിഎ ഭാരവാഹികളായ ജിമ്മി മാപ്രയിൽ, ജോബി ജോസഫ്, മനോജ് വർഗീസ്, കണ്ണൻ എം. അരുണാന്തലിൽ, ഷാജി മലേപ്പറമ്പിൽ, ഷിജു മീനത്തേരിൽ എന്നിവർ പ്രസംഗിച്ചു.