നാകപ്പുഴ പള്ളിയിൽ എട്ടുനോന്പ്; പ്രധാന തിരുനാൾ നാളെ
1589565
Sunday, September 7, 2025 12:40 AM IST
നാകപ്പുഴ: മരിയൻ തീർഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ എട്ടുനോന്പിലെ പ്രധാന തിരുനാൾ നാളെ ആഘോഷിക്കും. ഇന്നു രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന, നൊവേന. 8.30നു വിശുദ്ധ കുർബാന, നൊവേന-ഫാ. പോൾ പാറക്കാട്ടേൽ, പത്തിന് വിശുദ്ധ കുർബാന, സന്ദേശം-മോണ്‍. പയസ് മലേക്കണ്ടത്തിൽ. 11.30നു ജപമാല പ്രദക്ഷിണം. 12.30നു വിശുദ്ധ കുർബാന-ഫാ.ജോണ്സണ് വെട്ടിക്കുഴി. രണ്ടിന് വിശുദ്ധ കുർബാന-ഫാ. തോമസ് കൊട്ടാരത്തിൽ. 4.15നു പൊന്തിഫിക്കൽ കുർബാന-ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ. 6.30നു പ്രദക്ഷിണം. എട്ടിന് ആരാധന, അഖണ്ഡ ജപമാല.
നാളെ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ച് പുലർച്ചെ മൂന്നിന് തിരിപ്രദക്ഷിണം.നാലിന് വിശുദ്ധകുർബാന-റവ. ഡോ. ജോസ് കുളത്തൂർ. 5.30നും ഏഴിനും വിശുദ്ധ കുർബാന.8.30നു വിശുദ്ധ കുർബാന-റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ. പത്തിന് പൊന്തിഫിക്കൽ കുർബാന, സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 12നു പ്രദക്ഷിണം.
രണ്ടിന് വിശുദ്ധ കുർബാന-ഫാ. ജോസഫ് കാരക്കുന്നേൽ, 3.30നു വിശുദ്ധകുർബാന-ഫാ.ജോസഫ് മൂർക്കാട്ടിൽ, അഞ്ചിന് വിശുദ്ധ കുർബാന-ഫാ.പോൾ കാരക്കൊന്പിൽ. ഏഴിന് വിശുദ്ധ കുർബാന-ഫാ. ബോബി തളികപറന്പിൽ. 8.30നു വിശുദ്ധ കുർബാന-ഫാ. ജീവൻ മഠത്തിൽ. എട്ടാമിടം 15നുആഘോഷിക്കും.