കാർ കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
1589283
Thursday, September 4, 2025 11:40 PM IST
മൂലമറ്റം: കാർ കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്. ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. കാഞ്ഞാർ ലബ്ബ വീട്ടിൽ അബ്ദുള്ള ബുഹാരി (44), ഹാസിന ബുഹാരി (38), മുഹാദിമ (19), ഖദീജ ജഹൻ ഖാൻ (11) ഹസീന ബുഹാരി (9) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കാഞ്ഞാർ- പുളളിക്കാനം റോഡിൽ പുത്തേടാണ് അപകടം. ഇവിടെ വർഷങ്ങൾക്കു മുന്പ് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് എറണാകുളം സ്വദേശികൾ മരണമടഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിച്ചിരുന്നു.