ഷോപ്പിംഗ് കോംപ്ലക്സിൽ കടമുറികളുടെ ഉദ്ഘാടനം
1589829
Sunday, September 7, 2025 11:31 PM IST
തൊടുപുഴ: നഗര വികസനത്തിനു മുതൽക്കൂട്ടായി തൊടുപുഴ നഗരസഭയുടെ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ലേലത്തിൽ പോയിട്ടുള്ള കടമുറികളുടെ പ്രവർത്തനോദ്ഘാടനം നടത്തി. നഗരസഭാ ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
മുറികളുടെ താക്കോൽദാനം പി.ജെ. ജോസഫ് എംഎൽഎ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സനു കൃഷ്ണൻ, എം.എ. കരിം, ഷീജ ഷാഹുൽ ഹമീദ്, പി.ജി. രാജശേഖരൻ, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്‍വീനർ എം.ജെ. ജേക്കബ്, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, കൗണ്‍സിലർ മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു.