സാമൂഹ്യവിരുദ്ധ വിളയാട്ടം; ജീപ്പിന്റെ ബ്രേക്ക് കേബിൾ മുറിച്ചുമാറ്റി; കുടുംബാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1589568
Sunday, September 7, 2025 12:40 AM IST
അടിമാലി: കൊന്നത്തടി മുനിയറയിൽ വീടിനോടു ചേർന്ന് നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ചനിലയിൽ കണ്ടെത്തി. മുനിയറ തിങ്കൾക്കാട് ബിനു ഇലവുങ്കലിന്റെ ജീപ്പിന്റെ ബ്രേക്ക് കേബിളാണ് മുറിച്ച നിലയിൽ കണ്ടെത്തിയത്. കേബിൾ മുറിച്ചത് അറിയാതെ ജീപ്പ് ഇറക്കം ഇറങ്ങിയപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ഒരു കല്ലിൽ തട്ടി നിൽക്കുകയായിരുന്നു.
ബിനുവിന്റെ മക്കൾ രണ്ടുപേരുമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നുത്. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തെത്തുടർന്ന് ബിനു വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹ്യവിരുദ്ധരുടെ ശല്യം മേഖലയിൽ രൂക്ഷമാണ്. രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് അടിയന്തരമായി ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.