ചെങ്കളാറിലെ ജലക്ഷാമം ഒൻപത് കോടിയുടെ പദ്ധതി: മന്ത്രി റോഷി
1589566
Sunday, September 7, 2025 12:40 AM IST
തൊടുപുഴ: കാന്തല്ലൂർ ചെങ്കളാർ മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തലച്ചൂർ കടവിൽനിന്ന് പട്ടിശേരി ഡാമിലേക്ക് വിയർ നിർമിക്കുന്നതിന് ഒൻപതു കോടിയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ.
മറയൂർ - കാന്തല്ലൂർ പ്രദേശത്ത് കൃഷി സുഗമമാക്കുന്നതിനൂം കാവേരി ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ലഭിച്ച ജലം വിനിയോഗിക്കുന്നതിനും പാന്പാർ നദീതടത്തിലെ ജലം ഉപയോഗിക്കുന്നതിനുമായുള്ള പദ്ധതിയാണ് പട്ടിശേരി ഡാം.