ആകാശപ്പറവകളുടെ കൂടാരത്തിൽ പൂക്കളം
1589287
Thursday, September 4, 2025 11:40 PM IST
കുമളി: അഗതികളുടെ കൂടാരത്തിൽ ആകാശപ്പറവളായി മിന്നുന്നവർക്ക് മുന്നിൽ പൂക്കളം വിരിയിച്ച് കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥീ സംഘം. "ഒരു കുടക്കീഴിൽ ജിഎച്ച്എസ്’ എന്ന പേരിലുള്ള സംഘമാണ് അഗതികൾക്കായി ഓണസദ്യയും പൂക്കളവും ഒരുക്കിയത്. സന്നദ്ധസംഘടനയായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബാംഗവുമായി എത്തിയാണ് അഗതികൾക്കൊപ്പം ഓണം പങ്കിട്ടത്.
അന്തേവാസികളോടൊപ്പം ഓണസദ്യയും പങ്കിട്ടാണ് സംഘം മടങ്ങിയത്.
ആകാശപ്പറവ ഡയറക്ടർ ഫാ.ഫ്രാൻസിസ് ഓണസന്ദേശം നൽകി. സീനിയർ പൂർവ വിദ്യാർഥി നാഗൂർ മിരാൻ സാഹി ന്പ്, അൻവർ , കെ. എം. സുലൈമാൻ, കെ. എ. സുരേഷ് മാമൂടൻ, റഹിം, ദോഹ റഹിം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.