മേരിഗിരി തട്ടുപാറ തീർഥാടനം തുടങ്ങി
1283056
Saturday, April 1, 2023 12:25 AM IST
കാലടി: നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി മേരിഗിരി തട്ടുപാറ തീർഥാടനം ആരംഭിച്ചു. മഞ്ഞപ്ര ഫൊറോനയിലുള്ള എല്ലാ ഇടവക വൈദികരും ഇടവകാംഗങ്ങളും പങ്കെടുത്ത ഫൊറോനാ തലത്തിലുള്ള തീർഥാടനം ഫാ. ബേസിൽ പുഞ്ചപുതുശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോൺസൺ ഇലവൻകുടിയുടെ നേതൃത്വത്തിൽ വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നൂറുകണക്കിനു വിശ്വാസികൾ കുരിശിന്റെ വഴി ചൊല്ലി മല കയറിയതോടെയാണു തീർഥാടനത്തിനു തുടക്കമായത്.
ഏപ്രിൽ 14,15,16 തീയതികളിൽ പുതുഞായർ തിരുനാൾ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് നേർച്ചസദ്യയും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി അറിയിച്ചു വരുന്ന ഭക്തജനങ്ങൾക്കു കുമ്പസാരത്തിനും കുർബാനയ്ക്കുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.