കുംഭപ്പൂയ മഹോത്സവം
1394166
Tuesday, February 20, 2024 6:40 AM IST
മൂവാറ്റുപുഴ : ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നൂറുകണക്കിന് ഭക്തർ അണിനിരന്ന കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. ക്ഷേത്രാങ്കണത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കൊട്ടക്കാവടി, അന്പലക്കാവടി, പൂക്കാവടി, അഭിഷേകക്കാവടി, ദേവനൃത്തം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്നു.
കാവടി ഘോഷയാത്രക്ക് ഗജവീരൻ അകന്പടിയായത് നഗരത്തിന് നവ്യാനുഭവമായി. എസ്എൻഡിപി ജംഗ്ഷൻ, പിഒ ജംഗ്ഷൻ, കെഎസ്ആർടിസി, കച്ചേരിത്താഴം വഴി വെള്ളൂർക്കുന്നത്തെത്തിയ ഘോഷയാത്ര തിരികെ ശ്രീകുമാര ഭജന ക്ഷേത്രത്തിലേക്ക് മടങ്ങി.
എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി എ.കെ. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ തുടങ്ങിയവർ നേതൃത്വം നൽകി.